24 April 2024 Wednesday

ലോക്ക് ഡൗൺ ലംഘിച്ച് പൊന്നാനിയിൽ ക്ഷേത്രത്തിൽ വിശ്വാസികൾ ഒത്തുകൂടി

ckmnews

തന്ത്രിക്കും ക്ഷേത്രം ഭാരവാഹിക്കുമെതിരെ കേസെടുത്തു.

പൊന്നാനി: ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്രദർശനം നടത്തിയവർക്കും, തന്ത്രിക്കും, കമ്മിറ്റി ഭാരവാഹിക്കുമെതിരെ കേസ് എടുത്തു.പൊന്നാനി തെയ്യങ്ങാട് ഓംതൃക്കാവ് ക്ഷേത്രത്തിലാണ് നിയമംലംഘിച്ച് ദീപാരാധന തൊഴാനെത്തിയ ആറുപേർക്കും തന്ത്രിക്കും ഭാരവാഹിക്കുമെതിരേ പൊന്നാനി സി.ഐ പി.എസ്. മഞ്ജിത്ത്‌ലാൽ കേസെടുത്തത്.കോവിഡ് 19 നിയന്ത്രണമുള്ളതിനാൽ ഇപ്പോൾ ക്ഷേത്രത്തിൽ തന്ത്രിക്കും, സഹായിക്കും മാത്രമേ പ്രവേശനമുള്ളൂ. ഇതു ലംഘിച്ചതിനാണ് കേസ്.