23 April 2024 Tuesday

ഉദിനുപറമ്പ് സ്വദേശി ലുക്മാൻ പ്രധാന വേഷത്തിൽ എത്തുന്ന "ഓപ്പറേഷൻ ജാവ" ഫെബ്രുവരി 12ന് റിലീസിനൊരുങ്ങുന്നു, ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി

ckmnews


നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'ഓപ്പറേഷന്‍ ജാവ'യുടെ ട്രെയ്‍ലര്‍ പുറത്തിറങ്ങി. വി സിനിമാസ് നിര്‍മിക്കുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‍ലര്‍ പുറത്തിറക്കിയിട്ടുള്ളത്.

  കേരളത്തിലും തമിഴ്‍നാട്ടിലുമായി നടന്ന ഒരു യഥാര്‍ത്ഥ അന്വേഷണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ആലംകോട് ഉദിനുപറമ്പ് സ്വദേശി ലുക്മാൻ ബാലു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി വരുന്ന ഓപ്പറേഷൻ ജാവയിൽ 

വിനായകന്‍, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്‍, , പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരും അണിനിരക്കുന്നുണ്ട് .