08 December 2023 Friday

പത്തനംതിട്ടയിൽ സൂപ്പർഫാസ്റ്റ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. 23 പേർക്ക് പരിക്ക്

ckmnews

പത്തനംതിട്ട: എംസി റോഡിൽ പന്തളം കുരമ്പാല പത്തിയിൽപടിയിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. 

ഇരു ബസുകളിലെയും ഡ്രൈവർമാരും യാത്രക്കാരും ഉൾപ്പടെ 23 പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്ന്  കോതമംഗലം പോകുന്ന സൂപ്പർഫാസ്റ്റ് ബസും കോട്ടയത്ത് നിന്നും തിരുവനന്തപുരത്തിന് പോകുന്ന സൂപ്പർഫാസ്റ്റ് ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പന്തളത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.