19 April 2024 Friday

അശരണർക്ക് താങ്ങായ് വീണ്ടും കെ ബി ശിവദാസൻ

ckmnews



ചങ്ങരംകുളം:ചുമട്ടുതൊഴിലാളിയായ കെ.ബി ശിവദാസൻ ലോക്ക് ഡൗൺ സമയത്തും പാവപെട്ടവരെ തേടി പിടിച്ച് സഹായമെത്തിക്കുന്ന തിരക്കിലാണ്.സ്വന്തമായി സാധനങ്ങൾ വാങ്ങി പാക്കറ്റ് ചെയ്ത് സ്വന്തം വാഹനത്തിൽ കൊണ്ടുപോയി അര്‍ഹരായവരുടെ വീടുകളില്‍ എത്തിച്ചാണ് ശിവദാസന്‍ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.നൂറ് കണക്കിന് കിറ്റുകളാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയത്ത് വിതരണം ചെയ്തത്.ഇപ്പോൾ സമീപ പ്രദേശത്തെ സാമ്പത്തികമായി തീരെ പിന്നോക്കം നിൽക്കുന്ന കിഡ്‌നി, ക്യാൻസർ ,ഹാർട്ട് രോഗികളായ മുപ്പതിൽപരം കുടുംബങ്ങൾക്ക് രണ്ടാം തവണയും കിറ്റുകൾ വിതരണം ചെയ്തു കഴിഞ്ഞു. പലചരക്കു സാധനങ്ങളും പച്ചക്കറിയും അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്.ഇനിയും കുറേ അർഹത പെട്ടവർക്ക് കിറ്റുകൾ നൽകാനുണ്ടന്ന് ശിവദാസൻ പറയുന്നു.ചങ്ങരംകളം ടൗണിൽ എത്തുന്ന മാസ്ക് ധരിക്കാത്തവർക്ക് മാസ്ക് സൗജന്യമായി വിതരണം ചെയ്തു വരുന്നുണ്ട്.800 ൽ പരം മാസ്കുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത് തന്റെ മാസവരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും ഇപ്പോഴും കിഡ്നി രോഗികളുടെ ഡയാലീസ് ചികിൽസക്കായ് വിതരണം ചെയ്യുകയാണ് ഈ ചുമട്ടുതൊഴിലാളി.


റിപ്പോർട്ട്:അറമുഖൻ സോനാരെ