25 April 2024 Thursday

"ഹാജിയുടെ കഥ " പ്രകാശനം ചെയ്തു.

ckmnews


ചങ്ങരംകുളം : ജീവിതത്തിന്റെ ജയ പരാജയങ്ങൾ ഒരു പോലെ കണ്ട് ജീവിച്ച മഹാ വ്യക്തിത്വമാണ് തൊഴിയൂർ സൈദു ഹാജിയെന്ന് പ്രശസ്ത എഴുത്തുകാരൻ ആലങ്കോട് ലീലാ കൃഷ്ണൻ അഭിപ്രായപ്പെട്ടു.

       കവിയും എഴുത്തുകാരനുമായ ഷെബീർ അണ്ടത്തോട് എഴുതിയ ഹാജിയുടെ കഥ എന്ന പുസ്തകം പ്രകാശനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

       ഹക്കീം വെളിയത്ത് പുസ്തകം ഏറ്റുവാങ്ങി.പ്രസാദ് കാക്കശേരി പുസ്തകാവലോകനം നടത്തി.റഫീഖ് മാസ്റ്റർ ആധ്യക്ഷത വഹിച്ചു. സയ്യിദ് ഫസൽ വാടാനപ്പള്ളി, അബൂബക്കർ ശർവാനി, കെ സിദ്ധീഖ് മൗലവി അയിലക്കാട്, വി പി ശംസുദ്ധീൻ ഹാജി ഒതളൂർ, മുഹമ്മദുണ്ണി മാസ്റ്റർ, അബ്ദുൽ പുന്നയൂർകുളം, ഷാജഹാൻ കാളാച്ചാൽ പ്രസംഗിച്ചു.