18 April 2024 Thursday

കടവല്ലൂര്‍ സ്കൂള്‍ സ്റ്റോപ്പില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല;യാത്രക്കാർ ദുരിതത്തിൽ

ckmnews



പെരുമ്പിലാവ്:ചുണ്ടൻ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ  കടവല്ലൂർ സ്കൂൾ  സ്റ്റോപ്പിൽ (ഇന്ദിരാജി സ്റ്റോപ്പ് ) കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു, കടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ നിന്നും എടപ്പാൾ  പോകുന്ന ഭാഗത്താണ്  ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്തതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലാക്കുന്നത് നിലവിലെ ബസ്റ്റോപ്പിന് അകലെയായി  പഴയ ബസ്സ്റ്റോപ്പ് തകർന്ന് ഉപയോഗശൂന്യമായി  കിടക്കുന്ന സ്ഥിതിയിലാണ്,മഴക്കാലത്താണ്  സ്ത്രീകളടക്കമുള്ള യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുന്നത്  ബസ്സ് കാത്തു നിൽക്കുമ്പോൾ  മഴ പെയ്യുകയാണെങ്കിൽ സമീപത്തെ സ്ഥാപനങ്ങളുടെ വരാന്തയിൽ കയറി നിൽക്കേണ്ട അവസ്ഥയാണ്, പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുകയാണ്.