19 April 2024 Friday

വെളിയംകോട് ഹോട്ടലിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

ckmnews



എരമംഗലം:വെളിയംകോട് ഹോട്ടലിന് തീപിടിച്ചു.വെളിയംകോട് അങ്ങാടിയിലെ ഓട്ടോറിക്ഷ സ്റ്റാൻ്റിന് സമീപത്തുള്ള അലി എന്നവരുടെ ഹോട്ടലാണ് കത്തിനശിച്ചത്.നാട്ടുകാരുടെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. പൊന്നാനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല.