25 April 2024 Thursday

സമരസേനാനികളായ കർഷകർക്ക് എസ് ഡി പി ഐ ഐക്യദാർഢ്യം സംഘടിപ്പിച്ചു

ckmnews

സമരസേനാനികളായ കർഷകർക്ക് എസ് ഡി പി ഐ  ഐക്യദാർഢ്യം സംഘടിപ്പിച്ചു


ചങ്ങരംകുളം : കേന്ദ്ര സർക്കാരിന്റെതെറ്റായ കാർഷിക നിയമത്തിനെതിരെ  ഡൽഹിയിൽ സമരം  നടത്തുന്ന കർഷകർക്ക്  ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടു എസ് ഡി പി ഐ ചിയ്യാനൂർ -ആലംകോട് ബ്രാഞ്ച് കമ്മറ്റികൾ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ചിയ്യാനൂർ റേഷൻകട പരിസരം, ആലംകോട് മാമാണിപടി എന്നിവിടങ്ങളിൽ നടന്ന സംഗമത്തിൽ ബിജെപി സർക്കാരിന്റെജനവിരുദ്ധ നയങ്ങൾക്കെതിരെ ഗ്രാമങ്ങൾ  ഉണരണമെന്ന് ആഹ്വാനം  ചെയ്തു.


എസ് ഡി പി ഐ എടപ്പാൾ മേഖലകമ്മറ്റി വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ ഉൽഘടനം ചെയ്തു.

ചിയ്യാനൂർ ബ്രാഞ്ച് പ്രസിഡന്റ്‌ ഇ വി മജീദ് അധ്യക്ഷത വഹിച്ചു.

ആലംകോട് ബ്രാഞ്ച് പ്രസിഡന്റ്‌ മുഹമ്മദലി പള്ളിതാഴത്ത്, ചിയ്യാനൂർ ബ്രാഞ്ച് സെക്രട്ടറി വി പി അബ്ദുൽഖാദർ, റയീസ്ചിയ്യാനൂർ എന്നിവർ സംസാരിച്ചു.

കെ വി ഹുസൈൻ, അഷ്‌റഫ്‌ ആലംകോട്, ഷഫീക് ചങ്ങരംകുളം,നിയാസ് ഉദിനുപറമ്പ് എന്നിവർ നേതൃത്വംനൽകി.