19 April 2024 Friday

അനാഥ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് വിഷു കൈനീട്ടവും മാസ്കും വിതരണം ചെയ്തു.

ckmnews


എരമംഗലം:വിഷുദിനത്തിൽ വേറിട്ട സേവന പ്രവർത്തനവുമായ് ടീം ERM അംഗങ്ങൾ മാതൃകയായി.ഗുരുവായൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന അനാഥ അഗതിമന്ദിരത്തിലെ നൂറോളം വരുന്ന ഉറ്റവരും കൂടപ്പിറപ്പുകളും ഉപേക്ഷിച്ച വൃദ്ധർക്കാണ് ടീം ഇ ആർ എം പ്രവർത്തകർ കാലത്ത് ഏഴു മണിക്ക് മുൻപായി വിഷുകൈനീട്ടം നൽകിയത്.കൂടാതെ അഗതിമന്ദിരത്തിലെ ജീവനകാർക്കും മാസ്കുകളും സാനിറ്റേഷൻ കുപ്പികളും വിതരണം ചെയ്തത്.ഗുരുവായൂർ ക്ഷേത്രപരിസരത്തു ജോലിയിൽ നിൽക്കുന്ന പോലീസുകാർക്കും റോഡിലൂടെ മാസ്കില്ലാതെ വരുന്നവർക്കും കൂടി ഇന്ന് വിതരണം ചെയ്തത് ആയിരത്തിൽ അധികം മാസ്കുകളാണ് 

കഴിഞ്ഞ ദിവസം എരമംഗലം പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കമായി നിൽക്കുന്ന കുടുംബങ്ങൾക്ക് പലചരക്കും പച്ചക്കറിയും ബേക്കറിയും അsങ്ങിയ കിറ്റുകൾ വിതരണം ചെയ്തിരുന്നു.. പ്രഗിലേഷ് ശോഭ. അറമുഖൻ സോനാരെ .റഫീഖ് പുഴക്കര. സുരേഷ് പൂങ്ങാടൻ' റിനീഷ് കോടത്തൂർ.രാജൻ പയ്യപ്പുളളി എന്നിവർ നേതൃത്വം നൽകി പെരുമ്പടപ്പിലെ തുണി സഞ്ചി നിർമ്മാതാക്കളായ സ്നേഹ ബേഗാണ് ആവിശ്യമായ മാസ്കുകൾ സൗജന്യമായി നൽകിയത്.