29 March 2024 Friday

മോഡേൺ കർഷക സംഘം കൊയ്തുത്സവം ഫെബ്രുവരി 1ന് പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ckmnews

മോഡേൺ കർഷക സംഘം കൊയ്തുത്സവം ഫെബ്രുവരി 1ന് പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:മോഡേൺ കർഷക സംഘം കൊയ്തുത്സവം ഫെബ്രുവരി 1ന് കാലത്ത് 9 മണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.ചിയ്യാനൂര്‍ ചിറക്കുളം പരിസരത്ത് നടക്കുന്ന  ഉദ്ഘാടന ചടങ്ങില്‍ പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു,ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപി പുരുഷോത്തമന്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫാ നാസര്‍,ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍ റീസാ പ്രകാശന്‍,ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ മജീദ്,പാടശേഖര സമിതി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും