28 March 2024 Thursday

ശ്രീരാമതീർത്ഥ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് ആദ്യ സംഭാവന കൈമാറി

ckmnews

ശ്രീരാമതീർത്ഥ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് ആദ്യ സംഭാവന കൈമാറി


എടപ്പാൾ:ശ്രീരാമതീർത്ഥ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന് ആദ്യ സംഭാവന കൈമാറി.

വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്ര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെങ്ങിനിക്കര സമിതിയുടെ ആദ്യ സംഭാവന ചോരുംവീട്ടിൽ ശശിയിൽ നിന്നും സ്വീകരിച്ചു കൊണ്ട് ഡോ: ചാത്തനാത്ത് അച്ചുതനുണ്ണി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. രാമക്ഷേത്ര നിർമ്മാണം ഓരോ ഭാരതിയന്റെയും കടമയും ആവശ്യകതയും മാണെന്ന് അച്ചുതനുണ്ണി മാസ്റ്റർ അഭിപ്രായപ്പെട്ടു.

എം.കെ. വിജയൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  ഡോ: ജയചന്ദ്രൻ പൂക്കറത്തറ ലഘുലേഖ പ്രകാശനം ചെയ്തു.

സന്തോഷ്  ആലങ്കോട്, അച്ചുതൻ മാസ്റ്റർ കവപ്ര, ഇ. ശിവകുമാർ എന്നിവർ സംസാരിച്ചു. ബിനേഷ് ശ്രീധർ സ്വാഗതവും യു.അതീന്ദ്രൻ നന്ദിയും പറഞ്ഞു. സുമേഷ്  പി.എസ്., ശ്യാ പ്രസാദ് ടി.വി., സുമേഷ് കെ. എന്നിവർ നേതൃത്വം നൽകി.