19 April 2024 Friday

സന്നദ്ധ രക്തദാന ക്യാമ്പുമായി ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റി

ckmnews

സന്നദ്ധ രക്തദാന ക്യാമ്പുമായി ബിഡികെ പൊന്നാനി താലൂക്ക് കമ്മിറ്റി


പൊന്നാനി : കോവിഡ് കാലത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി നഴ്സിങ് ഹോമിന്റെയും തിരൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെയും സഹകരണത്തോടെ  പൊന്നാനി നഴ്സിങ് ഹോമിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 51 പേർ രെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 39 പേർ രക്തദാനം ചെയ്തു. 

ക്യാമ്പിന് ബിഡികെ മലപ്പുറം ജില്ലാ സെക്രട്ടറി ഹിജാസ് മാറഞ്ചേരി, ട്രഷറർ ജുനൈദ് നടുവട്ടം, ഉപദേശക സമിതി അംഗം അലിമോൻ പൂക്കരത്തറ, താലൂക്ക് പ്രസിഡന്റ് നൗഷാദ് അയങ്കലം, സെക്രട്ടറി അലി ചെക്കോട് താലൂക്ക് ഭാരവാഹികളായ ഹഫ്സൽ കോലത്ത്, ബാദുഷ പുതുപൊന്നാനി, മനാഫ് പൊന്നാനി, ഗഫൂർ പൊന്നാനി, അഭിഷേക് പാലപ്പെട്ടി ഗഫൂർ എടപ്പാൾ തുടങ്ങിയവർ നേതൃത്വം നൽകി.