28 March 2024 Thursday

ലോക് ഡൗൺ കാലത്തും സാന്ത്വന പരിചരണവുമായി കാരുണ്യം പാലിയേറ്റീവ്

ckmnews


ചങ്ങരംകുളം:കിടപിലായ രോഗികളുടെ പരിചരണ കാര്യത്തിൽ ലോക് ഡൗൺ കാലത്തും സജീവ സാന്നിദ്ധ്യമായി ചങ്ങരംകുളം പാലിയേറ്റീവ് വളണ്ടിയർമാർ ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലെ കാരുണ്യത്തിന്റെ പരിചരണത്തിലൂള്ള നാനൂറിൽ പരം രോഗികളിൽ അടിയന്തര സാഹചര്യമുള്ള രോഗികളുടെ ഫോൺ കോളിനനുസരിച്ച് ആഴ്ചയിൽ അഞ്ചു ദിവസവും മുടങ്ങാതെ ഹോം കെയർ ടീം വിടൂകളിൽ എത്തി പരിചരണം നടത്തി വരികയാണ് 

മാനസിക രോഗികളുടെ രോഗവിവരങ്ങൾ വീഡിയോ കോൺഫ്രൻ സിംഗിലൂടെ ഡോക്ടറുമായി ചർച്ച ചെയ്ത് അവർ നിർദ്ദേശിക്കുന്ന മരുന്നുകൾ രോഗികളുടെ വീടുകളിൽ വളണ്ടിയർമാർ നേരിട്ട് എത്തിക്കുന്നു

65 വയസ് കഴിഞ്ഞ ഒറ്റക്ക് താമസിക്കുന്നവയോജനങ്ങളെ ടെലിഫോണിൽ ബന്ധപ്പെട്ട് ഭക്ഷണസാധനങ്ങൾ ആവശ്യമുള്ളവർക്ക് കിറ്റുകൾ നൽകി. പരിചരണത്തിലുള്ള രോഗികളിൽ ആവശ്വ ക്കാർക്ക് മരുന്നുകളും വിടൂ കളിൽ എത്തിക്കുകയാണ് ലോക് ഡൗൺ കാലയളവിൽ ഇതെ സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നതിന് തിരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു

ക്ലിനിക്കിൽ നടത്തിയിരുന്ന സൗജന്യ ഫിസിയോ തെറാപി രോഗികൾക്ക് എത്താൻ കഴിയാത്തതിനാൽ ലോക് ഡൗൺ കാലയളവ് തിരുന്നത് വരെ നിർത്തിവെച്ചിട്ടുണ്ട്