25 April 2024 Thursday

സ്ഥലം മാറിപ്പോകുന്ന ബി ഡി ഒ രാമദാസിന് യാത്രയയപ്പ് നൽകി

ckmnews

സ്ഥലം മാറിപ്പോകുന്ന ബി ഡി ഒ രാമദാസിന് യാത്രയയപ്പ് നൽകി


എടപ്പാൾ:കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ലഭിച്ച പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാമദാസിന് സഹപ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന് യാത്രയപ്പ് നൽകി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്തു. മന്ത്രിയും ബ്ലോക്ക് പ്രസിഡൻ്റ് 

സി രാമകൃഷ്ണനും ചേർന്ന് ഉപഹാരം നൽകി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഗായത്രി, ജില്ലാ പഞ്ചായത്ത് അംഗം പി പി മോഹൻ ദാസ്, മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ ലക്ഷ്മി തുടങ്ങിയവരും ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും പരിപാടിയിൽ സംബന്ധിച്ചു.