25 April 2024 Thursday

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ സോമദാസ് ചാത്തനൂര്‍ അന്തരിച്ചു

ckmnews

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ സോമദാസ് ചാത്തനൂര്‍ അന്തരിച്ചു


കൊല്ലം:ഗാനമേളകളിലൂെടയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകൻ സോമദാസ്‌ (42) അന്തരിച്ചു.ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സംസ്കാരം ഇന്ന് (31-01-2021-ഞായർ) രാവിലെ 11:00- മണിക്ക് ചാത്തന്നൂരിൽ നടക്കും.ഐഡിയ സ്റ്റാർ സിങ്ങർ (2008), ബിഗ് ബോസ് (2020) തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്.പ്രേക്ഷകരുടെ ഇഷ്ട മത്സരാർഥിയാകാൻ സോമദാസിന് സാധിച്ചു. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു.അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.കൊല്ലം സെന്‍റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, എസ്.എൻ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.വിവാഹ മോചിതാണ്. രണ്ടു മക്കളുണ്ട്