06 December 2022 Tuesday

കേരളത്തിൽ സമീപഭാവിയിൽ തന്നെ എബിവിപി ആശയപരമായി ആധിപത്യം സ്ഥാപിക്കും: എബിവിപി ദേശീയ സഹസംഘടനാ സെക്രട്ടറി ജി.ലക്ഷ്മൺ

ckmnews

കേരളത്തിൽ സമീപഭാവിയിൽ തന്നെ എബിവിപി ആശയപരമായി ആധിപത്യം സ്ഥാപിക്കും: എബിവിപി ദേശീയ സഹസംഘടനാ സെക്രട്ടറി ജി.ലക്ഷ്മൺ


പൊന്നാനി:കേരളത്തിൽ സമീപഭാവിയിൽ തന്നെ എബിവിപി ആശയപരമായി ആധിപത്യം സ്ഥാപിക്കുമെന്ന് എബിവിപി ദേശീയ സഹസംഘടനാ സെക്രട്ടറി ജി.ലക്ഷ്മൺ.യുവതലമുറ എബിവിപി യി ലാണ് പ്രതീക്ഷ അർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.എബിവിപി 36 മത് സംസ്ഥാന സമ്മേളനം മലപ്പുറം പൊന്നാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി ലക്ഷ്മണന്‍ .പൊന്നാനി കെ.കേളപ്പൻ നഗറിൽ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന്ബലിദാനികളുടെ ചിത്രങ്ങൾക്കു മുന്നിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് സമ്മേളനം ദേശീയ സഹസംഘടനാ സെക്രട്ടറി ജി.ലഷ്മൺ ഉദ്ഘാടനം ചെയ്തു.രാജ്യം പ്രതിസന്ധിയിലകപ്പെടുമ്പോഴൊക്കെ ആത്മസമർപ്പന്നം നടത്തിയവരാണ്.എബിവിപി പ്രവർത്തകർ. കൊറോണ പ്രതിസന്ധിയിലും അവർ സേവന സന്നദ്ധരായി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ എബിവിപി പ്രവർത്തകർ കടുത്ത പോരാട്ടം നടത്തിയാണ് വളരുന്നതെന്നും ഇടതുസംഘടനകൾ ക്യാംപസുകളിൽ ഗുണ്ടായിസം കാട്ടുമ്പോൾ എബിവിപി പ്രവർത്തകൾ രാജ്യത്തിൻ്റെ ആത്മാഭിമാനം ഉയർത്തുന്ന പ്രവർത്തനമാണ് ചെയ്യുന്നതെന്നും ജി.ലക്ഷ്മൺ പറഞ്ഞു.വിദ്യാർത്ഥികളുടെ ഉന്നതിക്കായി പൊരുതുന്ന എബിവിപി സമീപ ഭാവിയിൽ തന്നെ കേരത്തിലും ആധിപത്യമുറപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.റാലിയും പൊതു സമ്മേളനവും ദേശീയ ജനറൽ സെക്രട്ടറി നിധി ത്രിപാഠി ഉദ്ഘാടനം ചെയ്തു.പുതിയ സംസ്ഥാന ഭാരവാഹികളായി

Dr.ബി.ആർ.അരുണിനെ പ്രസിഡൻ്യും

എം.എം. ഷാജിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ckmnews