25 April 2024 Thursday

ചങ്ങരംകുളം സ്റ്റേഷന് ജനകീയ മുഖം സമ്മാനിച്ച് സിഐ ബഷീര്‍ ചിറക്കല്‍ സ്ഥലം മാറുന്നു

ckmnews

ചങ്ങരംകുളം സ്റ്റേഷന് ജനകീയ മുഖം സമ്മാനിച്ച് സിഐ ബഷീര്‍ ചിറക്കല്‍ സ്ഥലം മാറുന്നു


ചങ്ങരംകുളം:കഴിഞ്ഞ ഒന്നര വര്‍ഷമായി ചങ്ങരംകുളം സ്റ്റേഷനില്‍ സിഐ ആയിരുന്ന ബഷീര്‍ ചിറക്കല്‍ കണ്ണൂരിലേക്ക് സ്ഥലം മാറുന്നു.വിവാദങ്ങളില്‍ മുങ്ങി നിന്ന ചങ്ങരംകുളം പോലീസ് സ്റ്റേഷനെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയ  പരിവേഷം നല്‍കിയാണ് എടപ്പാള്‍ കരിങ്കല്ലത്താണി സ്വദേശി കൂടിയായ ബഷീര്‍ ചിറക്കല്‍ കണ്ണൂര്‍ മയ്യഴി സ്റ്റേഷനിലേക്ക് സ്ഥലം മാറുന്നത്.മികച്ച പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ബഷീര്‍ ചിറക്കല്‍ ചങ്ങരംകുളം സ്റ്റേഷന്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തി സ്റ്റേഷന്റെ മുഖച്ചായ മാറ്റിയെടുക്കുന്നതില്‍ മികച്ച സംഭാവനകള്‍ നല്‍കിയാണ് സ്റ്റേഷനില്‍ നിന്ന് വിട പറയുന്നത്.സേനയിലെ മികച്ച ഗായകന്‍ കൂടിയായ ബഷീര്‍ ചിറക്കല്‍ അന്യേഷണ മികവിനൊപ്പം കാര്‍ഷിക രംഗത്തും മറ്റു ജീവകാരുണ്യ പ്രവര്‍ത്തന പൊതുപ്രവര്‍ത്തന രംഗത്തും ജനകീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുജന പ്രശംസ പിടിച്ചു പറ്റിയാണ് മടങ്ങുന്നത്.