19 April 2024 Friday

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി 'ഗാന്ധി സ്മൃതി പദയാത്ര' നടത്തി.

ckmnews



കെപിസിസി രൂപീകരത്തിന്റെ 100 ആം വാർഷിക ദിനത്തിൽ ഗാന്ധി രക്തസാക്ഷിത്വത്തിന്റെ  ത്തിന്റെ സ്മരണയിൽ കെപിസിസി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഗാന്ധി സ്മൃതി യാത്ര ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പിടി ഖാദർ ജാഥക്ക് നേതൃത്വം നൽകി. കലാചാലിൽ നിന്ന് ആരംഭിച്ച പദയാത്ര അഡ്വ. സിദ്ധിഖ് പന്താവൂർ ഉദ്‌ഘാടനം ചെയ്തു. കെപി അബൂബക്കറ് അധ്യക്ഷം വഹിച്ചു. റിയാസ് പഴഞ്ഞി, ഹുറൈർ കൊടക്കാട്, പി കെ അബ്ദുള്ളക്കുട്ടി, കെപി ജഹാൻഗിർ സംസാരിച്ചു. അബ്ദുസ്സലാം എന്ന കുഞ്ഞു, രഞ്ജിത് അടാട്ട്, ഹക്കീം പെരുമുക്ക്, ഫൈസൽ സ്നേഹ നഗർ, സലീം ചങ്ങരംകുളം, മാമു വലയംകുളം, അബ്ദു അമാൻ,അലി പരുവിങ്ങൽ,സി വി ഇബ്രാഹിം കുട്ടി, അരുൺ ലാലു, സുഹൈർ ഇറവാരംകുന്നു, ഈ ആർ ലിജേഷ്, എ പി ചന്ദ്രൻ, അംബിക കുമാരി ടീച്ചർ, സജിത സുനിൽ, റെജി ഒതലൂർ മജീദ് പാവിട്ട പുറം തുടങ്ങിയവർ നേതൃത്വം നൽകി.