19 April 2024 Friday

ഓന്‍ലൈന്‍ പഠനത്തിന് പ്രോല്‍സാഹനം നല്‍കാന്‍ അധ്യാപകര്‍ ഗൃഹസന്ദർശന പരിപാടി നടത്തി

ckmnews

ഓന്‍ലൈന്‍ പഠനത്തിന് പ്രോല്‍സാഹനം നല്‍കാന്‍ അധ്യാപകര്‍ ഗൃഹസന്ദർശന പരിപാടി നടത്തി


ചങ്ങരംകുളം:കോവിഡ് കാലത്ത്  ഓൺലൈൻ പഠനത്തിന് പിന്തുണയേകി ചിയ്യാനൂർ എ .എൽ .പി .സ്കൂളിലെഅധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ അധ്യാപകർ എത്തുകയും,കുട്ടികൾക്ക് പഠനസാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു.പ്രധാനാധ്യാപകൻ സി.എസ് മോഹൻ ദാസ് നേതൃത്വം നല്കി. അധ്യാപകരായ ശോഭന പി, മിനി. സി. എസ്, സുജിത പി ,മഞ്ജു. കെ., സക്കീന.പി.എ, ബബിത, ശുഭ എന്നിവരും പങ്കെടുത്തു. 100ൽ അധികം വീടുകൾ സന്ദർശിച്ചു.