29 March 2024 Friday

ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി; കൊറോണക്കെതിരായ പോരാട്ടം ശക്തമായി തുടരും: പ്രധാനമന്ത്രി

ckmnews


ന്യൂഡൽഹി:കൊറോണക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക് ഡൗൺ മെയ്3 വരെ നീട്ടി. ഈ പോരാട്ടത്തിൽ ഓരോരുത്തരും സൈനികരാണ്. കൊറോണയെ ഇന്ത്യ ഒരു പരിധി വരെ പിടിച്ചുനിർത്തി.


മറ്റ് ലോകരാജ്യങ്ങളെക്കാൾ മികച്ച നിലയിലാണ് ഇന്ത്യയുള്ളത്. പല രാജ്യങ്ങളിലും ഇന്ത്യയെക്കാൾ 30% അധികംകേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അവരുടെ ത്യാഗത്തിന് മുന്നിൽനമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.