29 March 2024 Friday

ആലങ്കോട്,നന്നമുക്ക് ഗ്രാമ പഞ്ചായത്തു കളിൽ 7000 വീതം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകൾ നല്‍കും

ckmnews

ആലങ്കോട്,നന്നമുക്ക് ഗ്രാമ പഞ്ചായത്തു കളിൽ 7000 വീതം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകൾ നല്‍കും


ചങ്ങരംകുളം:ആലങ്കോട് , നന്നമുക്ക് ഗ്രാമ പഞ്ചായത്തുകളിലായി 7000 വീതം ഗാര്‍ഹിക കുടിവെള്ള കണക്ഷനുകൾ നല്കും.ജലജീവൻ മിഷന്‍ പദ്ധതി പ്രകാരമാണു കണക്ഷൻ നല്‍കുക.പൊന്നാനി കുടിവെള്ള പദ്ധതി യുടെ ട്രീറ്റ്മെന്റ് പ്ലാന്റ് ഫെബ്രുവരി 15 നു കമ്മീഷൻ ചെയ്യുന്നതോടെ മതിയായ ജലം വിതരണം ചെയ്യാൻ കഴിയും ഡാനിഡ പദ്ധതി യുടെ പൈപ്പ് ലൈനു കളിൽ നിന്നാണ് കണക്ഷൻ ലൈൻ കൊണ്ടുപോകുക.പൊന്നാനിയെ സമ്പൂർണ്ണ ജലവിതരണ മണ്ഡലമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഘട്ടം ഘട്ടമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കു മെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍  അറിയിച്ചു.