29 March 2024 Friday

മാങ്ങ പറിക്കാന്‍ മാവില്‍ കയറി കയ്യും കാലും തളര്‍ന്ന 15 കാരന്‍ മണിക്കൂറുകളോളം മരത്തില്‍ കുടുങ്ങി

ckmnews

മാങ്ങ പറിക്കാന്‍ മാവില്‍ കയറി

കയ്യും കാലും തളര്‍ന്ന 15 കാരന്‍ മണിക്കൂറുകളോളം മരത്തില്‍ കുടുങ്ങി


നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷകരായെത്തി താഴെയിറക്കി :സംഭവം മലപ്പുറം ചങ്ങരംകുളത്ത് പെരുമ്പാളില്‍


ചങ്ങരംകുളം:മാങ്ങ പറിക്കാന്‍ മാവില്‍ കയറി

കയ്യും കാലും തളര്‍ന്ന 15 കാരന്‍ മണിക്കൂറുകളോളം മരത്തില്‍ കുടുങ്ങി.വെള്ളിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തിനടത്ത് കല്ലുര്‍മ്മ പെരുമ്പാളില്‍ ആണ് സംഭവം.കല്ലുര്‍മ്മ പെരുമ്പാള്‍ താമസിക്കുന്ന അബൂബക്കറിന്റെ മകന്‍ അന്‍സില്‍ ആണ് വീട്ടുവളപ്പില്‍ നിന്ന മാവില്‍ മാങ്ങ പറിക്കാന്‍ കയറിയത്.

ഉയരങ്ങള്‍ കയറിയെങ്കിലും താഴെ ഇറങ്ങാനുള്ള മനോധൈര്യം നഷ്ടപ്പെട്ടു.കയ്യും കാലും വിറക്കാന്‍ തുടങ്ങിയതോടെ താഴെയുള്ളവരോട് ബുദ്ധിമുട്ട് അറിയിക്കുകയായിരുന്നു.തുടര്‍ന്ന് നാട്ടുകാരിലൊരാള്‍ ഉടനെ മരത്തില്‍ കയറി അന്‍സിലിനെ മരത്തില്‍ തന്നെ കയറില്‍ കെട്ടി നിര്‍ത്തിയ ശേഷം ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി.

സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍  മുഹമ്മദ് ഇഖ്ബാല്‍,ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ രാജീവ്,എന്നിവരും മറ്റു ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം താഴെ എത്തിച്ചു.