24 April 2024 Wednesday

കീമോ ചികിത്സയില്‍ തലമുടി നഷ്ടപ്പെട്ടവര്‍ക്കായി കേശദാനം നടത്തി പാവിട്ടപ്പുറം സ്വദേശിയായ ശിഹാബ്

ckmnews

കീമോ ചികിത്സയില്‍ തലമുടി നഷ്ടപ്പെട്ടവര്‍ക്കായി കേശദാനം നടത്തി പാവിട്ടപ്പുറം സ്വദേശിയായ ശിഹാബ്


ചങ്ങരംകുളം:കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടപെട്ടവർക്കായി കേശദാനം നടത്തി പാവിട്ടപ്പുറം സ്വദേശിയായ ശിഹാബ് മാതൃകയായി.രണ്ട് വര്‍ഷത്തോളം പരിപാലിച്ച് വളര്‍ത്തിയ തലമുടിയാണ് ശിഹാബ് ക്യാന്‍സര്‍ രോഗികള്‍ക്കായി മുറിച്ച് നല്‍കി യുവതലമുറക്ക് മാതൃക കാണിച്ചത്.ബിഡികെ പൊന്നാനി താലൂക്ക്  ഭാരവാഹി അജി കോലളമ്പ് ഏറ്റ്വാങ്ങി.പാവിട്ടപ്പുറം ഗ്യാലപ്പ് ആർട്സ് ആൻഡ് സ്പോർട്സ്   ക്ലബ്‌  അംഗംകൂടിയാണ് ശിഹാബ്.ക്ലബ് സെക്രട്ടറി മുനീർ.ജിസിസി പ്രതിനിധികളായി ഷൗക്കത്ത് മഠത്തിൽ,അലിമോൻ ക്ലബ് മറ്റു ഭാരവാഹികൾ ആയ ആഷിഫ്, ഫാറൂഖ് ബിലാൽ, ജലീൽ തുടങ്ങിയവർ കേശ കൈമാറ്റ ചടങ്ങിൽ സന്നിഹിതരായിരുന്നു.