19 April 2024 Friday

വളയംകുളത്ത് സ്വകാര്യ ബസ്സ് ട്രാവലില്‍ തട്ടിയത് സംഘര്‍ഷത്തിനടയാക്കി ബസ്സ് ജീവനക്കാരനും ട്രാവലര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു

ckmnews

വളയംകുളത്ത് സ്വകാര്യ ബസ്സ് ട്രാവലില്‍ തട്ടിയത് സംഘര്‍ഷത്തിനടയാക്കി


ബസ്സ് ജീവനക്കാരനും ട്രാവലര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു


ചങ്ങരംകുളം:വളയംകുളത്ത് സ്വകാര്യ ബസ്സ് ട്രാവലില്‍ തട്ടിയത് സംഘര്‍ഷത്തിനടയാക്കി.ഇരുവിഭാഗവും ഏറ്റ് മുട്ടിയതോടെ ബസ്സ് ജീവനക്കാരനും ട്രാവലര്‍ ഡ്രൈവര്‍ക്കും പരിക്കേറ്റു.വ്യാഴാഴ്ച വൈകിയിട്ട് അഞ്ച് മണിയോടെ ചങ്ങരംകുളം വളയംകുളത്താണ് സംഭവം.കോഴിക്കോട് തൃശ്ശൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസ്സ് ട്രാവലറില്‍ തട്ടി നിര്‍ത്താതെ പോയതോടെ ട്രാവലര്‍ ഡ്രൈവര്‍ ബസ്സ് തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി.തുടര്‍ന്ന് ഇരുവരും ഏറ്റുമുട്ടി ചങ്ങരംകുളം പോലീസും നാട്ടുകാരും ഇടപെട്ട് ഇരുകൂട്ടരെയും പിടിച്ച് മാറ്റിവാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. പരിക്കേറ്റ ഇരുവരും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി