29 March 2024 Friday

പ്രവാസികൾക്ക് വേണ്ടി ക്വാറന്റയിൻ സൗകര്യം ഒരുക്കും മുസ്ലീം ലീഗ്

ckmnews




ചങ്ങരംകുളം: വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കോവിഡ് - 19  കാലളവിൽ നാട്ടിലേക്ക് വരുന്ന നന്നംമുക്ക് പഞ്ചായത്തിലെ  പ്രവാസികൾക്ക് ആവശ്യമായ ക്വാറന്റയിൻ സെൻറർ അടക്കമുള്ള സൗകര്യങ്ങൻ ഏർപ്പെടുത്തുവാൻ നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് അധികൃതരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകും. ക്വാറന്റയിൻ സെൻറർ ഒരുക്കുവാൻ പഞ്ചായത്ത് പരിധിയിലുള്ള വിദ്യാഭ്യാസ, മത, സാംസ്കാരിക, ധർമ്മ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകളുമായും, വീടുകൾ വിട്ടുനൽകാൻ താൽപര്യമുള്ള ഉടമസ്ഥരുമായും ബന്ധപ്പെടുന്നതിനും യോഗം തീരുമാനിച്ചു .അമയിൽ പുന്നക്കൽ ദാറുൽ ഇഹ്സാൻ വാഫി കോളേജ്, ഗ്യാലക്സി കൺവൻഷൻ സെന്റർ ചങ്ങരംകുളം,സലഫി മസ്ജിദ് പള്ളിക്കര, തഖ്വ മസ്ജിദ് ചങ്ങരംകുളം എന്നീ സ്ഥാപനങ്ങൾ ക്വാറന്റയിൻ സെന്ററിന് വിട്ടുനൽകാൻ അതാത് മാനേജ്മെന്റുകൾ പാർട്ടിക്ക് സമ്മതപത്രം നൽകിയിട്ടുണ്ട്. .  ആവശ്യം വരുകയാണെങ്കിൽ പ്രവാസികളുടെ വീടുകളിൽ മരുന്നുകളsക്കമുള്ള സൗകര്യങ്ങളും സഹായങ്ങളും എത്തിച്ച് കൊടുക്കാനും തീരുമാനിച്ചു. ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കണ്ടെത്താൻ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റിക്കും രൂപം നൽകി. സഹായമെത്തിക്കാനും മുസ്ലിം ലീഗ് കമ്മിറ്റി തയാറാണ്. യോഗത്തിൽ എ.വി അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.എം യൂസഫ് ഉദ്ഘാടനം ചെയ്തു.ഇ.പി ഏനു, കെ.പി അബു, പി.എം.കെ കാഞ്ഞിയൂർ, കാട്ടിൽ അഷ്റഫ് , എ.വി അബ്ദുറു, ഇബ്രാഹീം മൂക്കുതല, റഷീദ് മുതുകാട്, കെ.വി മുഹമ്മദ് ഫാറൂഖി,നരണിപ്പുഴ മുഹമ്മദലി, കെ.കുഞ്ഞിമൊയ്തു, പി.വി നാസർ, പി.വി ഇബ്രാഹീം കുട്ടി, ടി.ഉമ്മർ സംസാരിച്ചു.