18 April 2024 Thursday

മംഗലാംകുന്ന് കര്‍ണ്ണന്റെ വിയോഗം താങ്ങാനാവാതെ ഉത്സവപ്രേമികള്‍ അവസാനമായി എഴുന്നള്ളിപ്പിനെത്തിയത് ചാലിശ്ശേരി മുലയംപറമ്പത്ത് കാവില്‍

ckmnews

മംഗലാംകുന്ന് കര്‍ണ്ണന്റെ വിയോഗം താങ്ങാനാവാതെ ഉത്സവപ്രേമികള്‍ 


അവസാനമായി എഴുന്നള്ളിപ്പിനെത്തിയത് ചാലിശ്ശേരി മുലയംപറമ്പത്ത് കാവില്‍


ചങ്ങരംകുളം:ചാലിശ്ശേരിയിലെ ഉത്സവപ്രേമികള്‍ക്കും ആനപ്രേമികള്‍ക്കും മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചാണ് മംഗലാംകുന്ന് കര്‍ണ്ണന്‍ എന്ന ഗജരാജന്റെ പെട്ടെന്നുള്ള വേര്‍പാട്.കഴിഞ്ഞ വര്‍ഷം ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോൽസവത്തിനായി എത്തിയ ഗജവീര വിസ്മയം മംഗലാകുന്ന് കർണ്ണൻ എന്ന കരിവീരൻ ഏറ്റവും അവസാനമായി എഴുന്നെള്ളിയത് ജീവിതത്തിലെ ഏറ്റവും അവസാനത്തെ കൂടി ചേരലായിരുന്നു.2020 മാർച്ച് ഒന്നിന് ക്ഷേത്രത്തിലെ കൂട്ട എഴുന്നെള്ളിപ്പിനെ എത്തിയ പതിനായിരകണക്കിന് ഉൽസവ പ്രേമികൾക്കും ,ആനപ്രേമികൾക്കും കർണ്ണൻ്റെ വരവ് മറക്കാനാകാത്ത കാഴ്ചയായിരുന്നു.മാർച്ച് എട്ടിന് ശേഷം കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ വിശ്രമത്തിലായിരുന്നു ഗജവീരൻ കർണ്ണൻ.ആദ്യമായാണ് ആലിക്കര നവയുഗ പൂരാഘോഷ കമ്മറ്റി പത്താം വാർഷികത്തിനോടുനുബന്ധിച്ച് ആനപൂരം നടത്തിയത്. സ്ഥിരമായി വരുന്ന കമ്മറ്റികളിൽ നിന്ന് വലിയ തുക നൽകിയാണ്  ആഘോഷ കമ്മറ്റി  കർണ്ണനെ എഴുന്നെള്ളിച്ചത്.വൈകീട്ട് മൈതാനത്തേക്ക് പ്രവേശിച്ച കർണ്ണന് ഏഴഴാകായിരുന്നു. കാലിൽ പൂക്കളിൽ തീർത്ത പാദസരവും ,മാലയും , വലിയ കോലവും ഏറ്റിയുള്ള വരവ് ഹർഷാ വാരവത്തോടെ  ഉൽസവ പ്രേമികൾ വരവേറ്റു.വൈകീട്ട് മൈതനാത്ത് എത്തിയപ്പോഴേക്കും കൂട്ട എഴുന്നെള്ളിപ്പ് തുടങ്ങി ആനകളെല്ലാം അവർക്ക് നിശ്ചയിച്ചു സ്ഥാനത്ത് നിലയുറപ്പിച്ചു.കർണ്ണനെ നിൽക്കുവാൻ ഇടം ലഭിച്ചതുമില്ല.എഴുന്നെള്ളിപ്പിൽ പങ്കെടുക്കുവാൻ കഴിയാത്തെ  നിന്ന ഉൽസവ പ്രേമികളുടെ താരരാജാവ്   കർണ്ണൻ  മുന്നിൽ നിൽക്കുന്ന നാൽപത്തോളം ഗജവീരന്മാരുടെ മുന്നിൽ തലപ്പൊക്കി നിന്ന് മേളത്തിനൊത്ത് ചെവികളാട്ടിയുള്ള കൊമ്പൻറ്  സുന്ദരമായ  നിൽപ്പ് ആർക്കും മറക്കാൻ കഴിയില്ല.ഫോട്ടോക്കായി ആന കമ്പക്കാർ  മൊബൈൽ ക്യാമറകളിൽ ചിത്രം എടുക്കുവാൻ പാകത്തിലായിരുന്നു കൊമ്പൻ്റെ നിൽപ്പ്.


 ചാലിശ്ശേരി പള്ളി പെരുന്നാളിനും  മുലായംപറമ്പത്ത് ഷേത്രത്തിലെ   പൂരത്തിന്  വർഷങ്ങളായി  നിറസാന്നിധ്യമായിരുന്ന കർണ്ണന്  2017ൽ  ക്ഷേത്രത്തിൽ വെച്ച്   ഇഭരാജവജ്രം പതകം നൽകി ആദരിച്ചിരുന്നു.പ്രൗഢഗംഭീരമായി തന്നെ സ്നേഹിക്കുന്ന ജനങ്ങൾക്കിടയിലൂടെ വളരെ അച്ചടക്കവും അനുസരണയുമായുള്ള മംഗലാകുന്ന് കർണ്ണൻ്റെ ഈ വരവ് അവസാനത്തെയാകും മെന്ന് വിശ്വസിക്കാൻ ആനപ്രേമികൾക്ക് കഴിയുന്നില്ല .

അവൻ്റെ കനപ്പെട്ട കാലുകൾ മണ്ണിൽ തീർത്ത മുദ്രകളും മാഞ്ഞു പോയന്ന വേദനയിലാണ് ചാലിശ്ശേരി ഗ്രാമവാസികൾ.