25 April 2024 Thursday

പെൻഷൻ മസ്റ്ററിംഗ് അദാലത്തുകൾ വാർഡ് തോറും നടത്തണം:മുസ്ലിംലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി

ckmnews

പെൻഷൻ മസ്റ്ററിംഗ് അദാലത്തുകൾ  വാർഡ് തോറും  നടത്തണം:മുസ്ലിംലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി 


ചങ്ങരംകുളം:സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവരുടെ വിവര ശേഖരണത്തിന്  പെൻഷൻ മസ്റ്ററിങ് നടത്തുന്നതിനുള്ള അദാലത്തുകൾ ഓരോ വാർഡുകളിലും നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അർഹരായ മുഴുവൻ പെൻഷൻകാർക്കും പെൻഷൻ ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും  മുസ്ലിം ലീഗ് ആലങ്കോട് പഞ്ചായത്ത്‌ കമ്മിറ്റി യോഗം അവശ്യപ്പെട്ടു. നിലവിൽ അക്ഷയ സെന്ററുകളിൽ മാത്രമാണ്  പെൻഷൻ മസ്റ്ററിങ് നടക്കുന്നത്. മണിക്കൂറുകളോളം ക്യൂ നിന്നാണ് പെൻഷൻകാർ  മസ്റ്ററിങ് നടത്തുന്നത്. ഇത് പെൻഷൻകാർക്ക് വലിയ പ്രയാസം ഉണ്ടാകുന്നുണ്ട്.

പെൻഷൻ മസ്റ്ററിങ്ങിനു മാത്രമായി ക്യാമ്പുകൾ സംഘടിപ്പിച്ചു ഈ പ്രശ്നം പരിഹരിക്കണമെന്ന് യോഗം അവശ്യപ്പെട്ടു.



പ്രസിഡന്റ്‌ സി കെ ബാപ്പനു ഹാജി അദ്യക്ഷത  വഹിച്ചു. അഷ്‌റഫ്‌ കോക്കൂർ ഉത്ഘാടനം ചെയ്തു. ഷാനവാസ്‌ വട്ടത്തൂർ, എം കെ അൻവർ, സൈഫുദ്ധീൻ പള്ളികുന്ന്, ടി എ ഉമ്മർ, സി കെ അഷ്‌റഫ്‌, അഹമ്മദുണ്ണി കാളച്ചാൽ ഹമീദ് ചിയ്യാനൂർ  പ്രസംഗിച്ചു. 


ഷൗക്കത്തലി കാളച്ചാൽ,  മൊയ്‌ദീൻകുട്ടി പന്താവൂർ,  ശംസുദ്ധീൻ കക്കിടിപ്പുറം, അബ്ബാസ്‌ മാങ്കുളം, അബ്ദുള്ളകുട്ടി എറവറാങ്കുന്ന്, അബ്ദുൽ ഹയ്യ് ചിയ്യാനൂർ, പി പി മുഹമ്മദ്‌ കോലിക്കര, മാനു മാമ്പയിൽ, പി എം നൂറുദ്ധീൻ കൊക്കൂർ, സി പി നാസർ,  ജഫീറലി, ഹസ്സൻ മാസ്റ്റർ,  മാനു ചുള്ളിപ്പറമ്പിൽ, ഷബീർ മാങ്കുളം, ആക്മൽ കൊക്കൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.