29 March 2024 Friday

മിൽ ഏജൻ്റുമാർ നെൽകർഷകരെ ചൂഷണം ചെയ്യുന്നു അനാവശ്യ കിഴിവ് ഈടാക്കുന്നതായി കര്‍ഷകര്‍

ckmnews



ചങ്ങരംകുളം:ആലംകോട്, നന്നമുക്ക് പഞ്ചായത്ത് പരിധിയിൽ മുണ്ടകൻ നെൽകൃഷി ചെയ്ത കർഷകരെ മിൽ ഏജൻ്റുമാർ അനാവശ്യ കിഴിവ് ഈടാക്കി ബുദ്ധിമുട്ടിക്കുന്നതായികര്‍ഷകര്‍.സപ്ലേകൊ ടെൻഡർ എടുത്ത മിൽ ഏജൻറുമാരിൽ ചിലരാണ് കർഷകർക്ക് നഷ്ടം വരുന്ന തരത്തിൽ വലിയ ശതമാനം കിഴിവ് ഈടാക്കുന്നതെന്നാണ് പരാതി.ഇത് കൃഷിയിൽ വലിയ നഷ്ടമാണ് വരുത്തി തീർക്കുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടു ന്നു. ബന്ധപ്പെട്ട അധികൃതർ ഈ പ്രശ്നത്തിൽ ഇടപ്പെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു.