29 March 2024 Friday

എടപ്പാൾ മേൽപ്പാലം പണി വേഗത്തിൽ പൂർത്തിയാക്കണം:കെജിഒഎ

ckmnews



എടപ്പാൾ: കേരള ഗസറ്റഡ് ഓഫീസെർസ് അസോസിയേഷൻ എടപ്പാൾ  യൂണിറ്റ് സമ്മേളനം വ്യാപാരി വ്യവസായി സമിതി  ഹാളിൽ നടന്നു.എടപ്പാൾ  മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കുക, മേൽപ്പാലം പണി പൂർത്തിയാക്കണമെന്നും പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ജോയിന്റ് സെക്രട്ടറി  എം വി വിനയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി സ്മിത  അധ്യക്ഷയായി. ഗോപകുമാർ, ഇ  സുരേഷ്, സി രാംദാസ്, സജീവ് എന്നിവർ സംസാരിച്ചു. 

 യൂണിറ്റ് സെക്രട്ടറിയായി സി സുരേഷ്, പ്രസിഡന്റ്‌ ആയി ദിലീപ് പ്രതാപൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.