18 April 2024 Thursday

വൃക്ഷതൈ നട്ട് ക്ലീൻ കടവല്ലൂർ പാടം പദ്ധതിക്ക് തുടക്കമായി.

ckmnews



ചങ്ങരംകുളം:മാലിന്യക്കൂമ്പാരമായി മാറികൊണ്ടിരിക്കുന്ന കടവല്ലൂർ പാടത്തെ ശുചീകരണ പ്രവർത്തനങ്ങളിലൂടെ മാലിന്യമുക്തമാക്കുന്ന ക്ലീൻ കടവല്ലൂർ പാടം പദ്ധതിക്ക് തുടക്കം കുറിച്ചു,തൃശൂർ മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂർ പാടത്തെ സംസ്ഥാന പാതയുടെ ഇരുവശങ്ങളിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതാണ്  പദ്ധതി.കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ, കുന്നംകുളം പോലീസ് സബ് ഇൻസ്പെക്ടർ

വി എസ് സന്തോഷ്, പ്രകൃതിസംരക്ഷണ സംഘം തൃശൂർ ജില്ലാ സെക്രട്ടറി ഷാജി തോമസ്.എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ  നാട്ടു.

റോഡിനിരുവശവും വെക്കാനുള്ള വൃക്ഷത്തൈകൾ കർഷകോത്തമ മുൻ അവാർഡ് ജേതാവ് മാനംകണ്ടത്ത് മുഹമ്മദ് ഹാജിയാണ് നൽകിയത്.ചടങ്ങിൽ  ക്ലീൻ കടവല്ലൂർ പാടം പദ്ധതിയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന  രാജൻ കടവല്ലൂരിനെ പ്രകൃതി സംരക്ഷണ സംഘ൦ രക്ഷാധികാരി ഷിജു കോട്ടോൽ ഉപഹാരം നൽകി. 

കടവല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നസറത്ത് അബ്ദുൽ ഖാദർ, നാസർ, രാജേഷ് ,നിഷിൽകുമാർ,

പ്രകൃതി സംരക്ഷണ സംഘം പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ റഫീഖ് കടവല്ലൂർ,വിവിധ രാഷ്ട്രീയ മത സാംസ്കാരിക, രംഗത്തെ വ്യക്തികളും ചടങ്ങിൽ  പങ്കെടുത്തു.

പ്രദേശത്ത് സി സി ടി വി  ക്യാമറകൾ വെക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുപ്രവർത്തകർ .