19 April 2024 Friday

എസ് വൈ എസ് കുമരനെല്ലൂര്‍ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ സമാപിച്ചു

ckmnews

എസ് വൈ എസ് കുമരനെല്ലൂര്‍ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ സമാപിച്ചു


കുമരനെല്ലൂര്‍: 'ധാര്‍മിക യൗവനത്തിന്റെ സമരസാക്ഷ്യം' എന്ന പ്രമേയത്തില്‍ എസ് വൈ എസ് കുമരനെല്ലൂര്‍ സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ കാഞ്ഞിരത്താണി മഅ്ദിനില്‍ നടന്നു. സയ്യിദ് ഫാഇസ് അഹ്‌സനി പതാക ഉയര്‍ത്തി. സയ്യിദ് മൗലല്‍ ബുഖാരി മൗലിദിന് നേതൃത്വം നല്‍കി. കേരള മുസ്‌ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി സി. എം. ഉമര്‍ ഉദ്ഘാടനം ചെയ്തു. സ്വാബിര്‍ സഖാഫി ചേക്കോട് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ. വി. അബ്ദുറഹ്മാന്‍, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി, കബീര്‍ അഹ്‌സനി കെ. കെ. പാലം,  അന്‍വര്‍ മിസ്ബാഹി, എം. വി. ഹൈദ്രോസ് ഹാജി, ഷബീര്‍ അങ്ങാടി, സൈനുദ്ദീന്‍ ഒതളൂര്‍, ശാഫി അദനി, റിയാസ് സി. പി., വിവിധ സെഷനുകളില്‍ സംബന്ധിച്ചു. സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍ സമാപന പ്രാര്‍ഥന നിര്‍വഹിച്ചു. അബ്ദുല്‍നാസര്‍ ഫാളിലി സ്വാഗതവും അബൂബക്കര്‍ കൊഴിക്കര നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സ്വാബിര്‍ സഖാഫി ചേക്കോട് (പ്രസിഡന്റ്), അബൂബക്കര്‍ കൊഴിക്കര (ജനറല്‍ സെക്രട്ടറി), ഫള്‌ലു വി. വി. കൊള്ളനൂര്‍ (ഫിനാന്‍സ് സെക്രട്ടറി), ശരീഫ് ബാഖവി കൊഴിക്കര, നിസാര്‍ അഹ്‌സനി മാരായംകുന്ന് (വൈസ് പ്രസിഡന്റുമാര്‍), അബ്ദുല്ല മശ്ഹൂദ് അല്‍ മദനി കുമരനെല്ലൂര്‍, മുനീര്‍ ലത്വീഫ് ചേക്കോട് (സെക്രട്ടറിമാര്‍).


ചിത്രം: എസ് വൈ എസ് കുമരനെല്ലൂര്‍ യൂത്ത് കൗണ്‍സിലില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് പതാക കൈമാറുന്നു.