29 March 2024 Friday

ചേകനൂരിലും പിടാവനൂരിലുമായി 300 ലിറ്റര്‍ വാഷ് എക്സൈസ് സംഘം പിടികൂടി

ckmnews


എടപ്പാൾ:ചേകനൂരിലും പിടാവനൂരിലുമായി 300 ലിറ്റര്‍ വാഷ് എക്സൈസ് സംഘം പിടികൂടി.കുറ്റിപ്പാലയിൽ പ്രവർത്തിക്കുന്ന പൊന്നാനി റേഞ്ച് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ചേകനൂർ, പിടാവനൂരിൽ നിന്നുമായി 300 ലിറ്ററോളം വാഷ് കണ്ടെടുത്തത്.സ്ഥലത്ത് വച്ച് തന്നെ എക്സൈസ് സംഘം വാഷ്  നശിപ്പിച്ചു.എക്സൈസ് ഇൻസ്‌പെക്ടർ ജോബി എ. ടിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ മാരായ അജോ ജോൺസൺ, രാജേഷ് കുമാർ വി ആർ, സിവിൽ എക്സൈസ് ഓഫീസർ മാരായ പ്രഫുല ചന്ദ്രൻ വി എസ്, പ്രമോദ് പി. പി, രഞ്ജിത്ത് എ ആർ, ഗിരീഷ് ടി, പ്രമോദ് വി. പി, സനൽ കുമാർ ബി, ശ്രീജിത്ത്‌ എസ്, അനൂപ് കെ, ജ്യോതി ടി കെ, അനു സുരേഷ്, ഷാനി എം എന്നിവരടങ്ങുന്ന സംഘമാണ് രണ്ടിടങ്ങളിൽ നിന്നായി വാഷ് കണ്ടെടുത്തത്.