24 April 2024 Wednesday

കാളാച്ചാലില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിഷുകൈനീട്ടമായി കിറ്റ് വിതരണം നടത്തി

ckmnews


ചങ്ങരംകുളം:കാളച്ചാലില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വിഷു കൈനീട്ടമായി കിറ്റുകള്‍ വിതരണം ചെയ്തു.യൂത്ത് കോൺഗ്രസ് നടപ്പിലാക്കിയ യൂത്ത് കെയറിന്റെ ഭാഗമായാണ് കാളാച്ചാലിലെ കോൺഗ്രസ് കമ്മിറ്റി ലോക്ക് ഡൗണ്‍ പ്രതിസന്ധിയിലായ കാളച്ചാൽ പ്രദേശത്തെ നുറോളം കുടുംബങ്ങൾക്ക്‌ വിഷു ദിനത്തിലെ  ഭക്ഷണത്തിനു ആവിശ്യമായ പച്ചക്കറി കിറ്റുകൾ അടങ്ങിയ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്.വാർഡ് മെമ്പർ സാജിത റഷീദ് കിറ്റ് വിതരണം ഉദ്ഘടനം ചെയ്തു.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഗഫൂർ ,മധു കാളച്ചാൽ, അംഷീദ്, മനോജ്,സൈനുദ്ധീൻ,ജിൻഷാദ്,ഇർഷാദ് എന്നിവർ നേതൃത്വം നൽകി