29 March 2024 Friday

ഭരണഘടന ഭരിക്കട്ടെ...എസ് എസ് എഫ് റിപബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.

ckmnews

ഭരണഘടന ഭരിക്കട്ടെ...*

എസ് എസ് എഫ് റിപബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.


ചങ്ങരംകുളം : ഭരണഘടന ഭരിക്കട്ടെ എന്ന ശീർഷകത്തിൽ എസ് എസ് എഫ് നന്നംമുക്ക് സെക്ടർ കമ്മിറ്റി റിപബ്ലിക് ദിന സംഗമം സംഘടിപ്പിച്ചു.

      തെങ്ങിൽ യൂണിറ്റിൽ നടന്ന സംഗമം എസ് വൈ എസ് ജില്ലാ പ്രവർത്തക സമിതി അംഗം പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു.സി വി ഹംസ ദാരിമി ആധ്യക്ഷത വഹിച്ചു.

       സംഗമത്തിൽ മുദ്രാവാക്യം, ദേശ ഭക്തിഗാനം, പ്രതിജ്ഞ സംഘടിപ്പിച്ചു.സെക്ടർ നേതാക്കൾ നേതൃത്വം നൽകി