19 April 2024 Friday

സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് വേണ്ടി വെൽഫെയർ പാർട്ടി കാമ്പയിൻ

ckmnews

സാമൂഹിക നീതിയുടെ രാഷ്ട്രീയത്തിന് വേണ്ടി വെൽഫെയർ പാർട്ടി കാമ്പയിൻ


*ചങ്ങരംകുളം:* തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് വേണ്ടി ഇടതുപക്ഷം തുറന്നു വിട്ട മുസ്‌ലീം ഭീതി ഭീകരമായ അപരവൽക്കരണമാണ് കേരളത്തിൽ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി കുററപ്പെടുത്തി. വംശീയതക്കെതിരെ സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ പങ്കാളിയാവുക എന്ന വെൽഫെയർ പാർട്ടി പ്രചാരണ പരിപാടി പൊന്നാനി മണ്ഡലം വാഹന ജാഥ ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റൻ പാർട്ടി പൊന്നാനിമണ്ഡലം പ്രസിഡണ്ട് സി.വി. ഖലീലു റഹ് മാൻ, ആലങ്കോട് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.അബ്ദു റഹ് മാൻ, ടി.വി. മുഹമ്മദ് അബ്ദു റഹ് മാൻ എന്നിവർ പ്രസംഗിച്ചു.


വാഹന ജാഥ കോക്കൂർ, പാവിട്ടപ്പുറം, അയിനിച്ചോട്, എരമംഗലം, പുത്തൻ പള്ളി, പാറ, പാലപ്പെട്ടി, പുതിരുത്തി, അയോട്ടിച്ചിറ, തവളക്കുളം, പഴഞ്ഞി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വെളിയങ്കോട് സെന്ററിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കാസിം അയിരൂർ, സീനത്ത് കോക്കൂർ, കെ. ഇസ്മായിൽ, അഡ്വ. സെയ്ത് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.


വാഹന ജാഥ ഇന്ന് മാറഞ്ചേരിയിൽ നിന്ന് തുടങ്ങി പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം പ്രറ്റേണിട്ടി സംസ്ഥാന പ്രസിഡണ്ട് ഷംസിർ ഇബ്രാഹീം ഉദ്ഘാടനം ചെയ്യും.