25 April 2024 Thursday

കടകശ്ശേരി സ്കകൂളില്‍ റി പ്പബ്ലിക് ദിനം ആഘോഷിച്ചു കുട്ടിപ്പോലീസ്

ckmnews

കടകശ്ശേരി സ്കകൂളില്‍ റി പ്പബ്ലിക് ദിനം ആഘോഷിച്ചു കുട്ടിപ്പോലീസ്


എടപ്പാൾ:രാജ്യത്തിന്റെ എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം കടകശ്ശേരി

ഐഡിയൽ സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ( എസ് പി സി ) യൂണിറ്റിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ കുറ്റിപ്പുറം സബ് ഇൻസ്‌പെക്ടർ  അരവിന്ദ് പതാക ഉയർത്തി.

ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ  സെന്തിൽ കുമരൻ അധ്യക്ഷത വഹിച്ചു. അക്കാദമിക് ഡയറക്ടർ മജീദ് ഐഡിയൽ ഉൽഘടനം നിർവഹിച്ച ചടങ്ങിൽ

  ഡ്രിൽ ഇൻസ്‌ട്രക്ടർ ഗ്രേസ്, ഹെഡ്മിസ്ട്രെസ് ചിത്ര ഹരിദാസ്, സി പി ഒ ജ്യോതിലക്ഷ്മി,എ. സി. പി. ഒ ശമീർ പന്താവൂർ, ഷിനാദ്, ഫാഹിം, മുഹമ്മദ് ഹനീഫ, ഹംസ പൊന്നാനി, എസ് പി സി കേഡറ്റുകളായ ഹനീന, റഫ, എന്നിവർ സംസാരിച്ചു.