24 April 2024 Wednesday

ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകണം :എ കെ ടി എ

ckmnews


ചങ്ങരംകുളം: തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ പ്രസവാനുകൂല്യങ്ങൾ അടക്കമുള്ള ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ആൾ കേരളടൈലേഴ്സ് അസോസിയേഷൻ ആലങ്കോട് യൂണിറ്റ് കൺവെൻഷൻ  ആവശ്യപ്പെട്ടു 

ഡൽഹിയിൽ സമരം നടത്തുന്ന കർഷകരുടെ  ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും യൂണിറ്റ് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു 

എ കെ ടി എ  ജില്ലാ ജോയിന്റ്സെക്രട്ടറി കെ പി രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് പ്രസിഡണ്ട് ഗോപാലൻ അധ്യക്ഷത വഹിച്ചു.

എ കെ ടി എ ചാരിറ്റബിൾ ട്രെസ്റ്റിൽ നിന്ന് അനുവദിക്കപ്പെട്ട ധനസഹായങ്ങൾ ജില്ലാ വൈസ് പ്രസിഡന്റ്‌ ചന്ദ്രിക വിതരണം ചെയ്തു.

എ കെ ടി എ എടപ്പാൾ ഏരിയ പ്രസിഡന്റ്  എം വി  നാസർ,ഏരിയാ സെക്രട്ടറി കെ കെ കമ്മുണ്ണി,ജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രിക,കെ പി രാജി,ഷൈനി,കെ എസ് ഗിരിജ എന്നിവർ സംസാരിച്ചു.