28 February 2021 Sunday

കുഞ്ഞുങ്ങളെ കയ്യിലേന്തി ട്രാക്ടറോടിച്ച്‌ അമ്മമാര്‍ ; റിപ്പബ്ലിക്ക് ദിന പരേഡില്‍ സംഘര്‍ഷ റാലി

ckmnews

പോലീസിന്റെ ബാരിക്കേഡിനെ മറികടന്ന് സമരമുഖത്ത് കര്‍ഷകരുടെ ട്രാക്ടറുകള്‍ രാജ്യതലസ്ഥാനത്ത് മാര്‍ച്ച്‌ ചെയ്യുന്നു. 72ാമത് റിപ്പബ്ലിക്ക് ദിന പരേഡിന് സമാന്തരമായാണ് കൂറ്റന്‍ ജന പങ്കാളിത്തത്തോടെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത് . പതിനായിരത്തിലേറെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ ചെയ്തത്.കുഞ്ഞുങ്ങളെ കയ്യിലേന്തി സ്ത്രീകള്‍ പോലും തലസ്ഥാന വീഥികളിലൂടെ ടാക്ടര്‍ ഓടിച്ചു. മാസങ്ങള്‍ക്ക് മുമ്ബേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ടാക്ടര്‍ ഓടിക്കാനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. റോഡുകളുടെ ഇരുവശവും കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനായി ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. ബൈക്കുകളിലും കാറുകളിലും കാല്‍നട ജാഥയായും ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്.

ആറുമണിക്കുള്ളില്‍ ഡല്‍ഹി വിടണമെന്നാണ് പോലീസ് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആറുമണി ആയാല്‍ പോലും തയ്യാറായി നില്‍ക്കുന്ന ട്രാക്ടറുകള്‍ ഡല്‍ഹിയില്‍ എത്തിച്ചേരില്ല. ബാരിക്കേഡുകള്‍ നീക്കി മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ ചിലയിടങ്ങളില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു.പലയിടങ്ങളിലും സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

ckmnews