20 April 2024 Saturday

തിരൂരിൽ ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം.

ckmnews

തിരൂരിൽ ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം.


പൊന്നാനി:തിരൂരിൽ ബൈക്കിൽ കണ്ടെയ്നർ ലോറിയിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം.പൊന്നാനി തെയ്യങ്ങാട് സ്കൂളിലെ മുൻ അധ്യാപികയും,ഇപ്പോൾ തിരൂർ ബോയ്സ് സ്കൂളിലെ യുപി വിഭാഗം അധ്യാപികയുമായ ജയലത യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അധ്യാപികക്ക് പരിക്കേറ്റു.ഇന്ന് വൈകീട്ട് സ്കൂളിലെ മീറ്റിംഗ് കഴിഞ്ഞ് തിരിച്ചു വരുന്നതിനിടെ തിരൂർ വടക്കേ അങ്ങാടിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ ജയലതയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറിയിറങ്ങി. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.