20 April 2024 Saturday

'ജസ്റ്റ് മാരീഡ്' ബോര്‍ഡ് വെച്ച് നഗരം ചുറ്റിയ ബെന്‍സ് കാര്‍ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി നഗരം ചുറ്റിയ കാര്‍ തേടി മോട്ടോര്‍ വാഹനവകുപ്പ്

ckmnews



പാലക്കാട്: നമ്പര്‍ പ്ലേറ്റിലെ നമ്പര്‍ മറച്ച്‌ ' ജസ്റ്റ് മാരീഡ് ' ,സ്റ്റിക്കര്‍ വച്ച് വിവാഹദിവസം നഗരം മുഴുവനും കറങ്ങിയ കാറിന്റെ ഉടമയെ തിരഞ്ഞ് മോട്ടോര്‍വാഹന വകുപ്പ്.'ജസ്റ്റ് മാരീഡ്' ബോര്‍ഡ് വച്ച്‌ നഗരം ചുറ്റിയത് ബെന്‍സ് ആയിരുന്നു. വാഹനം പൊക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമം ഊര്‍ജ്ജിതമാക്കി പാലക്കാട് യാക്കര ഭാഗത്ത് നിന്നുമാണ് 'ജസ്റ്റ് മാരീഡ്' ബോര്‍ഡ് വെച്ച ബെന്‍സ് കാര്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായത്.യാക്കരയില്‍ നിന്ന് പകര്‍ത്തിയ വിഡിയോയും ചിത്രങ്ങളും വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പിനും വിഡിയോ കിട്ടി. ഇതോടെയാണ് സംഭവം ഗൗരവമായെടുത്ത് കാറിനായുളള അന്വേഷണം ആരംഭിച്ചത്.നമ്പര്‍പ്ലേറ്റ് മറച്ച്‌ വാഹനമൊരുക്കിയതിനെതിരെ നടപടിയുണ്ടാകുമെന്ന് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.വണ്ടിയുടെ ഗ്ലാസില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്ബര്‍ വഴി ഉടമയെ കണ്ടെത്താമെന്നും കയ്യോടെ പൊക്കാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. അതേസമയം, ഇതേ വാഹനം തന്നെ നേരത്തെ നിയമലംഘനം നടത്തിയതിന് പിടികൂടിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പാലക്കാട് ആര്‍ ടി ഒ പി ശിവകുമാര്‍ പറഞ്ഞു.