25 April 2024 Thursday

പൊന്നാനി സ്വദേശിയുടെ വെളിപ്പെടുത്തല്‍ .ഷാര്‍ജയിലെത്തിയ സ്വപ്ന ആവശ്യപ്പെട്ടത് മാസം ആറു ലക്ഷം രൂപ

ckmnews

പൊന്നാനി സ്വദേശിയുടെ വെളിപ്പെടുത്തല്‍ .ഷാര്‍ജയിലെത്തിയ സ്വപ്ന ആവശ്യപ്പെട്ടത് മാസം ആറു ലക്ഷം രൂപ


ഷാര്‍ജയിലെ ഐ.ടി കമ്ബനിയില്‍ ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സരേഷ് പ്രതിമാസം ശമ്ബളമായി ആവശ്യപ്പെട്ടത് ആറ് ലക്ഷം രൂപ. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണ് ഈ കമ്ബനിയിലേക്ക് സ്വപ്നയെ ശുപാര്‍ശ ചെയ്തത്.മസ്‌കറ്റിലുള്ള കോളേജിന്റെ എം.ഡിയായ പൊന്നാനി സ്വദേശി ലഫീര്‍ മുഹമ്മദാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരം നല്‍കിയത്. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം സ്വപ്നയ്ക്കു ജോലി നല്‍കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ലഫീറിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വപ്നയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്ബനി വ്യക്തമാക്കിയതോടെ അവര്‍ മടങ്ങുകയായിരുന്നു. ലഫീറിന്റെ സുഹൃത്തായ ഒമാന്‍ സ്വദേശി ഖാലിദ് എന്നയാള്‍ ഷാര്‍ജയില്‍ നടത്തുന്ന ഐ.ടി. സ്ഥാപനത്തിലാല്‍ 2018ലാണ് സ്വപ്ന അഭിമുഖത്തിന് എത്തിയത്.


അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സ്വപ്ന കോളേജില്‍ എത്തിയ ദിവസം ശിവശങ്കറും അവിടെ എത്തിയിരുന്നു. തന്റെ കോളേജിലെ ഡീനായ ഡോ. കിരണ്‍ രാധാകൃഷ്ണനാണ് ശിവശങ്കറെ തനിക്കു പരിചയപ്പെടുത്തിയതെന്ന് ലഫീര്‍ മുഹമ്മദ് മൊഴി നല്‍കി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ തന്റെ സ്ഥാപനത്തില്‍ സ്വപ്നയെ ജോലിക്കെടുക്കാന്‍ കഴിയുമായിരുന്നില്ലെന്നും ലഫീര്‍ പറഞ്ഞു.


കേരളത്തില്‍ നിക്ഷേപം നടത്തുന്നത് വേണ്ടത്ര ലാഭകരമല്ലെന്ന് മനസിലാക്കിയാണ് ഗള്‍ഫില്‍ പണം മുടക്കാന്‍ തീരുമാനിച്ചത്. നിലവില്‍ കേരളത്തില്‍ ഒരു ആശുപത്രിയുടെ ട്രസ്റ്റിയാണ്. മസ്‌കറ്റിലെ കോളജില്‍ മൂന്നിലൊന്നു മുതല്‍ മുടക്കാണ് തനിക്കുള്ളത്. ആ രാജ്യത്തെ നിയമമനുസരിച്ചു ബാക്കി മൂന്നിലൊന്നു വീതം പ്രതിരോധ വകുപ്പും സര്‍ക്കാരുമാണു മുതല്‍മുടക്ക്. രാജ്യത്തു വിദേശനിക്ഷേപം പരിധിവിടുന്നതു തടയാനാണ് ഈ നിയമമുള്ളത്. മസ്‌കറ്റില്‍ കോളേജ് തുടങ്ങുന്നതിന് മുമ്ബ് റിയല്‍എസ്‌റ്റേറ്റ് ബിസിനസ് ആയിരുന്നുവെന്നും ലഫീറിന്റെ മൊഴിയില്‍ പറയുന്നു. ആ നിലയ്ക്കുള്ള ബന്ധങ്ങള്‍ ഉണ്ട്. യു.കെയില്‍ ബിസിനസ് മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പി.എച്ച്‌.ഡി. ചെയ്യുകയാണെന്നും ഗവേഷണം തീരാറായതായും ലഫീര്‍ മൊഴി നല്‍കിയിട്ടുണ്ട്‌