25 April 2024 Thursday

ജില്ലയിൽ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന എടപ്പാൾ സ്വദേശി അടക്കം 6 പേർ ഇന്ന് ആശുപത്രി വിടും

ckmnews

മലപ്പുറം: ജില്ലയിൽ ഇതുവരെ 19 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

ജില്ലാ ഭരണകൂടത്തിന്റെ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾ കൊണ്ടാണ് ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറക്കാൻ സാധിച്ചത്.

ഏപ്രിൽ ഒന്നിന് കോവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം, എടപ്പാൾ സ്വദേശി ഫാസിൽ(31) എന്നവർ ചികിത്സയ്ക്കുശേഷം രോഗമുക്തനായി വീട്ടിലേക്ക് മടങ്ങി.മാർച്ച് 19 ന് ദുബൈയിൽ നിന്നും നാട്ടിലെത്തിയ ഇദ്ദേഹം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം മാർച്ച് 30 വരെ സ്വയം നിരീക്ഷണത്തിൽ കഴിയുകയും, രോഗലക്ഷണത്തെ തുടർന്ന് മഞ്ചേരി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.ഇദ്ദേഹം രോഗമുക്തനായി വീട്ടിലെത്തിയത് പ്രദേശത്ത് ആശ്വാസം പകരുന്നതാണ്.

എന്നാൽ ഇതുവരെ രോഗം ബാധിച്ച 19 പേരിൽ രണ്ടുപേർ മുൻ ദിവസങ്ങളിൽ ആശുപത്രി വിട്ടിരുന്നു .

ബാക്കി 17 പേരാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. അതിൽ ആറു പേരും ഇന്ന് ഒരുമിച്ച് രോഗം ഭേദമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും . രോഗം ഭേദമായ മടങ്ങുന്ന വ്യക്തികളിൽ ജില്ലയിൽ ആദ്യം രോഗം സ്ഥിരീകരിച്ച മലപ്പുറം അരീക്കോട് സ്വദേശിയായ  ഫാത്തിമയും ഇന്ന് ആശുപത്രി വിടും .

ഇതോടെ ജില്ലയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11 ആയി കുറഞ്ഞു. അതേസമയം സംസ്ഥാനത്ത്  കാസർകോഡ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടി ആശുപത്രി വിടുന്നത് മലപ്പുറത്താണ്.

ഇന്നലെ 68 പേർക്കും കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13269 ആയി.

ജില്ലയിൽ ഇതുവരെ 1186 പേർക്ക് വൈറസ് ബാധ ഇല്ലെന്നും 226 പേരുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ സക്കീന അറിയിച്ചു.അതേസമയം 6 പേർ ഒരുമിച്ച് ആശുപത്രി വിടുമ്പോൾ ജില്ലാ ഭരണകൂടത്തിന് വലിയ ആശ്വാസമാണ് നൽകുന്നത് വരും ദിവസങ്ങളിൽ പുതിയ പോസിറ്റീവ് കേസുകൾ ഒന്നുമില്ലാതെ ബാക്കി ചികിത്സയിൽ കഴിയുന്ന 11 പേരെ വിദഗ്ധ ചികിത്സക്ക് ശേഷം ഉടൻ തന്നെ രോഗം ഭേദമാക്കി വീട്ടിലേക്ക് മടക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ജില്ലാഭരണകൂടം