29 March 2024 Friday

എസ് എസ് വോളന്റീർ' അവാർഡിന് മാറഞ്ചേരി സ്വദേശിനി റാഷിദ ബി പിയെ തിരഞ്ഞെടുത്തു

ckmnews

എസ് എസ് വോളന്റീർ' അവാർഡിന് മാറഞ്ചേരി സ്വദേശിനി റാഷിദ ബി പിയെ തിരഞ്ഞെടുത്തു 


മാറഞ്ചേരി:സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്കീം മികച്ച സാമൂഹിക സേവനം നടത്തുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന 'മികച്ച എൻ എസ് എസ് വോളന്റീർ' അവാർഡിന് കോഴിക്കോട്  കെ എം സി ടി വനിതാ എഞ്ചിനീയറിംഗ് കോളേജിലെ റാഷിദ ബി പി തിരഞ്ഞെടുക്കപ്പെട്ടു.  എം വി ആർ കാൻസർ സെന്ററുമായി സഹകരിച്ചു നടത്തിവരുന്ന 'പിങ്ക് ഇനിഷ്യറ്റീവ്' എന്ന സ്തനാർബുദ ബോധവത്കരണം,പ്രളയാനന്ദര പ്രവർത്തനങ്ങൾ,  പ്രീ മെട്രിക് ബോയ്സ് ട്രൈബൽ ഹോസ്റ്റലിലെ വിവിധ പ്രവർത്തനങ്ങൾ,  ജല ശ്രോതസുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ,പാലിയേറ്റീവ് പ്രവർത്തനങ്ങൾ,ശുചിത്വ  മിഷനുമായി കൂടിച്ചേർന്നു നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ,രക്തദാന പ്രവർത്തനങ്ങൾ എന്നിവയിലെ നേതൃത്വമാണ് അവാർഡിന് അർഹയാക്കിയത്.തൃച്ചിയിൽ വെച്ചു നടന്ന സൗത്ത് സോൺ പ്രീ റിപ്പബ്ലിക്ക് പരേഡ് ക്യാമ്പിലും ഇടുക്കിയിൽ വെച്ചു നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലും പങ്കെടുത്തു. മാറഞ്ചേരി വലിയവളപ്പിൽ അഷ്റഫിന്റെയും നസീമയുടെയും മകളാണ്.