19 April 2024 Friday

അപ്രതീക്ഷിത നിയന്ത്രണങ്ങള്‍ ഉദ്ധ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ആശയക്കുഴപ്പത്തിലാക്കുന്നു

ckmnews

സംസ്ഥാനത്ത് അഞ്ച് വയസ്സില്‍ താഴെയുള്ള 24.49 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഈ മാസം 31നു പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച പോളിയോ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

പോളിയോ തുള്ളിമരുന്ന് നല്‍കുന്നതിനായി സംസ്ഥാനത്താകെ 24,690 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതല്‍ വൈകിട്ട് 5 വരെയാണു വിതരണം. ബൂത്തുകളിലെത്തുന്നവര്‍ മാസ്ക്, കൈകളുടെ ശുചിത്വം, സുരക്ഷിത അകലം തുടങ്ങി കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നു മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കു കൂട്ടായി 60 വയസ്സിനു മുകളിലുള്ളവര്‍ ബൂത്തുകളില്‍ എത്തുന്നത് ആരോഗ്യ വകുപ്പ് വിലക്കി. കോവിഡ് സാഹചര്യത്തിലാണു വിലക്ക്.