29 March 2024 Friday

നടന്‍ സായ്‌കുമാറിന്റെ മാതാവ് അന്തരിച്ചു, സംസ്‌കാരം ഉച്ചയ്‌ക്ക്

ckmnews

സിനിമാ നടന്‍ സായ്‌കുമാറിന്റെ മാതാവ് വിജയലക്ഷ്‌മിയമ്മ അന്തരിച്ചു. 93 വയസായിരുന്നു. അന്തരിച്ച നടന്‍ കൊട്ടാരക്കാര ശ്രീധരന്‍ നായരുടെ ഭാര്യയാണ്. ഇന്ന് പലര്‍ച്ചെ കൊട്ടാരക്കരയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് കൊല്ലം മുളങ്കാടകം പൊതുശ്‌മശാനത്തില്‍ നടക്കും.

സായ്‌കുമാറിന് പുറമെ നടി ശോഭ മോഹന്‍, ജയശ്രീ, ഗീത, ലൈല, കല, ബീന, ഷൈല എന്നിവരാണ് മക്കള്‍. വിനു മോഹന്‍, അനു മോഹന്‍, വൈഷ്‌ണവി എന്നിവര്‍ ചെറുമക്കളാണ്.