29 March 2024 Friday

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക മഹാപ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യം ചങ്ങരംകുളത്ത് നാളെ ട്രാക്ടര്‍ റാലി നടക്കും

ckmnews

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക മഹാപ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യം 


ചങ്ങരംകുളത്ത് നാളെ ട്രാക്ടര്‍ റാലി നടക്കും


ചങ്ങരംകുളം:ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക മഹാപ്രക്ഷോപത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എല്‍ജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ചങ്ങരംകുളത്ത് ട്രാക്ടര്‍ റാലി നടക്കും.വൈകിയിട്ട് മൂന്ന് മണിക്ക് മാന്തടത്ത് നിന്ന് ആരംഭിക്കുന്ന ട്രാക്ടര്‍ റാലി എല്‍ജെഡി സംസ്ഥാന എക്സ്യുക്ക്യുട്ടീവ് അംഗം കെ നാരായണന്‍ ഉദ്ഘാടനം ചെയ്യും.

വൈകിയിട്ട് 6 മണിക്ക് സമാപന സമ്മേളനം പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ ജില്ലാ പ്രസിഡണ്ട് സബാഹ് പുല്‍പറ്റ ഉദ്ഘാടനം ചെയ്യും


മണ്ഡലം പ്രസിഡണ്ട് ഇസ്മയില്‍ വടമുക്ക് ഫ്ളാഗ്ഓഫ് ചെയ്യും.ടിബി സമീര്‍,യുഎം ലത്തീഫ്,ഇകെ മൊയ്തുണ്ണി,ഐരൂര്‍ മുഹമ്മദാലി,ഷാനവാസ് തരകത്ത്,തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും