25 April 2024 Thursday

എസ്ഡിപിഐ നന്നംമുക്ക് പഞ്ചായത്ത് പലവ്യഞ്ജന കിറ്റുകൾ വിതരണം നടത്തി

ckmnews


ചങ്ങരംകുളം:എസ്ഡിപിഐ നന്നംമുക്ക്  പഞ്ചായത്ത്  കമ്മിറ്റി  ചങ്ങരംകുളം, പള്ളിക്കര, നന്നംമുക്ക്, ഐനിച്ചോട്, മൂക്കുതല എന്നീ പ്രദേശങ്ങളിൽ      70 ഓളം കുടുംബങ്ങൾക്കുള്ള    പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു.എസ്ഡിപിഐ നന്നംമുക്ക് പഞ്ചായത്ത്  പ്രസിഡന്റ് റഷീദ് കാഞ്ഞിയൂർ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നടത്തുകയും പഞ്ചായത്ത് സെക്രട്ടറി അബ്ദുള്ളകുട്ടി പള്ളിക്കര, ഖജാൻജി സലാം പള്ളിക്കര, സലിം കെ വി എന്നിവർ  വിതരണത്തിന് നേതൃത്വം നൽകി.തുടർന്ന് ഷംനാസ്, ഷമീർ, ഷാഫി  എന്നിവരുടെ  നേതൃത്വത്തിൽ ചങ്ങരംകുളത്തിന്റെ  സമീപ പ്രദേശത്തെ  കുടുംബങ്ങൾക്ക്   കിറ്റുകൾ വിതരണം നടത്തി