24 April 2024 Wednesday

വീട്ടുമുറ്റത്ത് സുഗന്ധം പരത്തി സഹ്റ കുസുമങ്ങളുടെ ഓൺലൈൻ സ്പോർട്സ് മീറ്റ്

ckmnews


ചങ്ങരംകുളം: കോവിഡ് കാലത്തെ  ഓൺലൈൻ പoനത്തോടൊപ്പം ശാരീരിക മാനസിക വളർച്ചക്കു അനുഗുണമായ  പാഠ്യേതര ഓൺലൈൻ പദ്ധതികളുമായി  നവ ചരിത്രം തീർക്കുകയാണ് പന്താവൂർ ഇർശാദ് സ്ഹറത്തുൽ ഖുർആൻ വിദ്യാർത്ഥികൾ. സ്പോർട്സ്ഡെ യുടെ ഭാഗമായി

ലൈവായി സോഷ്യൽ മീഡിയകളുടെ സഹായത്തോടെ  സംഘടിപ്പിച്ച വിവിധയിനം  മത്സരങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവേശകരമായി.

പന്ത്രണ്ടു ഇനങ്ങളിലായി എൽ സി ക്യു, എം സി ക്യു, യു സി ക്യു ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പരിപാടികളിൽ പങ്കെടുത്തത്.


അധ്യാപകർ കൃത്യമായി പ്ലാൻ ചെയ്ത് നേതൃത്വം നൽകിയ ഓരോ മത്സരങ്ങളിലെയും  കുട്ടികളുടെ പ്രകടനങ്ങൾ ആവേശകരവും രക്ഷിതാക്കൾക്കു  നയനാനന്ദകരമായ കാഴ്ചയാവുകയും ചെയ്തു. രക്ഷിതാക്കളിൽ നിന്നുള്ള അഭിനന്ദന പ്രവാഹം സൂചിപ്പിക്കുന്നതു പോലെ  പ്രോഗ്രാമിൻ്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യത്തിലാണു അധ്യാപകരും മാനേജ്മെൻറും.