23 April 2024 Tuesday

ജ്വാല കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കോവിഡാനാന്തര സൗജന്യ വ്യായാമ പരിശീലനം നടത്തി

ckmnews


ചങ്ങരംകുളം :ജ്വാല കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 

കോവിഡാനന്തര സൗജന്യ വ്യായാമ പരിശീലനം "അതിജീവന ജ്വാല" അതിജീവിക്കാം മഹാമാരിയുടെ പാർശ്വഫലങ്ങളെ 

വ്യായാമത്തിലൂടെഎന്ന ആശയം ഉയർത്തിക്കൊണ്ട് 

2021ജനുവരി 24ആം തിയ്യതിഞായറാഴ്ച രാവിലെ10 മണിക്ക് ചങ്ങരംകുളം, ചിയ്യാനൂർ ജി.എൽ. പി. സ്കൂളിൽ നടന്നു ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പി. പുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു.വ്യായാമം എന്ത് എന്തിന് എന്നവിഷയത്തിൽ ഷിഫു:മോഹൻദാസ് ചീഫ് കോർഡിനേറ്റർ  ഷാവോലിൻ കുങ്ഫു മാർഷൽആർട്സ്  ആക്കാദമി ഇന്ത്യ മുഖ്യപ്രഭാഷണം നടത്തി യോഗ പോലുള്ള ആശാസ്ത്രീയ വ്യായാമങ്ങളെ ഒഴിവാക്കി ശാസ്ത്രീയ മായ എയറോബിക്, എനെയറോബിക്, സ്‌ട്രെച്ചിങ്, സ്‌ട്രെങ്ങ് ത്തനിങ് തുടങ്ങിയ വ്യായാമ മുറകളെ സ്വീകരിക്കേണ്ടത്തിന്റെ അനിവാര്യത തുറന്ന് കാട്ടുകയും വ്യായാമം ദിനചര്യ ആക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതായിരുന്നു പ്രഭാഷണംജയകൃഷ്ണൻ പാലക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ 

 ജ്വാലസെക്രട്ടറി

സി. കെ സുധീർ സ്വാഗതം പറഞ്ഞു ആലങ്കോട് ഗ്രാമ 

പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് 

പ്രതിഭ ടീച്ചർവാർഡ്‌മെമ്പർ

തസ്‌നിബഷീർ എന്നിവർ ആശംസ അർപ്പിച്ചു 

 ട്രഷറർ

 സജീവ് പി. ബി നന്ദിപറഞ്ഞു തുടർന്ന് 

 ഷിഫു : പി. ടി ശശികുമാർ 4th ഡിഗ്രി ബ്ലാക്ക് ബെൽറ്റ്‌ ഷാവോലിൻ കുങ്ഫു മാർഷൽആർട്സ്ആക്കാദമി കേരള ചീഫ് ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ വ്യായാമ പരിശീലനം നടന്നു