19 April 2024 Friday

ചങ്ങരംകുളം ടൗണില്‍ ഉപയോഗശൂന്യമായി കിടക്കുന്ന ശൗചാലയങ്ങള്‍ ഉടന്‍ നവീകരിക്കും:ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

ckmnews



ചങ്ങരംകുളം:ബസ് ബെകം ഷോപ്പിങ് കോംപ്ലക്സില്‍ വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ശൗചാലയങ്ങൾ ഉടനെ നവീകരിക്കുമെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ പി പുരുഷോത്തമൻ പറഞ്ഞു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ശൗചാലയം ടേക്ക് ആൻഡ് ബ്രേക്ക് പദ്ധതിയിലാണ് നവീകരിക്കുന്നതെന്നും പുതിയ ഭരണസമിതിയുടെ ആദ്യ പദ്ധതികള്‍ ഇത്തരം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്നും എപി പുരുഷോത്തമന്‍ പറഞ്ഞു. ഇതിനൊപ്പം തന്നെ ബസ് സ്റ്റാൻ്റിലെ ശൗചാലയ നവികരണവും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.